ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പ്രചാരണം:മുജാഹിദ് വിഭാഗത്തിനെതിരെ സമസ്ത


കോഴിക്കോട്: അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ആക്ഷേപിച്ച് വിദേശത്ത് മുജാഹിദ്ദീന്‍ വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുവെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്.  പാണക്കാട് ശിഹാബ് തങ്ങള്‍ ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിദേശത്ത് പ്രചരിപ്പിക്കുന്നു. ഇത് ക്രൂരതയാണ് അടിയന്തരമായി തടയണമെന്നും എസ്.വൈ.എസ് നേതാവ് ആവശ്യപ്പെട്ടു. 

പാണക്കാട് തങ്ങളെ കുറിച്ച് ആരോപണങ്ങളുന്നയിച്ച് അറബിയില്‍ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുകയാണ്. കേരളത്തില്‍ ധാരാളം ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, ഒരുപാട് സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇതില്‍ മുജാഹീദ്ദിന്റേത് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അന്ധവിശ്വാസം അനാചരവും പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണമെന്ന് അദ്ദേഹം വിശദീകരിച്ചു.  പാണക്കാട് തങ്ങളുടെ പ്രഭാഷണങ്ങള്‍ അനിസ്ലാമികമാണെന്നും ബഹുദൈവ വിശ്വാസത്തെ പിന്തുണയ്ക്കുന്നതാണെന്നും പ്രചരിപ്പിക്കുന്നു. ഇത് അടിയന്തരമായി തടയേണ്ടതുണ്ട്. മുനവ്വറലി തങ്ങള്‍ക്കെതിരേയും സമാനമായ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media