കൊച്ചി:സവിശേഷമായ ഡിസൈനര്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാള്‍ഡ ജുവല്‍സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം എം. ജി. റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷനു സമീപമുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 10-ന് ഉച്ചയ്ക്ക് 12 ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി നിര്‍വഹിക്കും.ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മെറാള്‍ഡയുടെ കൊച്ചി ഷോറൂമാണ് കൂടുതല്‍ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനര്‍ ആഭരണങ്ങളുടെ അതിവിപുലമായ ശേഖരത്തോടെയും എം. ജി. റോഡിലേക്ക് മാറുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് പണിക്കൂലിയില്‍ 40 ശതമാനവും ഡയമണ്ട് വിലയില്‍ 20 ശതമനവും ഓഫര്‍ ലഭിക്കും. ഓഫറുകള്‍ ഒക്ടോബര്‍ 18 വരെ ലഭ്യമാകും.
വിവാഹത്തിനണിയാനുള്ള സ്റ്റേറ്റ്‌മെന്റ് ജ്വല്ലറി, സവിശേഷമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, മറ്റാര്‍ക്കുമില്ലാത്ത ഡിസൈനുകള്‍ എന്നിവ തേടുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്ന തരത്തിലാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധിക്കൊപ്പം ഡിസൈനിനും പ്രത്യേക പ്രാധാന്യം നല്‍കുന്ന മെറാള്‍ഡയില്‍ എക്‌സ്‌ക്ലൂസീവ് ഗാരന്റിഡ് കലക്ഷന്‍ , ലൈറ്റ് വെയ്റ്റ് കലക്ഷന്‍ , പോള്‍ക്കി, അണ്‍ കട്ട് ഡയമണ്ട്, ഡയമണ്ട് ജംസ്റ്റോണ്‍, ട്രഡീഷണല്‍, ആന്റിക് ബ്രൈഡല്‍ കലക്ഷന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശേഖരങ്ങളാണുള്ളത്.
എവരിഡെ കലക്ഷന്‍: ടീനേജര്‍സ് മുതല്‍ വര്‍ക്കിംഗ് പ്രൊഫഷണല്‍സ് വരെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ലൈറ്റ് വെയിറ്റ്, സ്‌റ്റൈലിഷ് ജ്വല്ലറിയാണ് മെറാള്‍ഡയുടെ എവരിഡെ കലക്ഷന്‍. 300 മില്ലിഗ്രാം മുതല്‍ തൂക്കമുള്ള നെക്ക് പീസസ് ഉള്‍പ്പെടെ 18, 14, 9 കാരറ്റുകളില്‍ ആഭരണങ്ങള്‍ ലഭ്യമാണ്. ബജറ്റ് സൗഹൃദമായ 9 കാരറ്റ് ആഭരണങ്ങള്‍ക്കും 18 കാരറ്റ് ലൈറ്റ് വെയിറ്റ് അണ്‍ കട്ട് ഡയമണ്ട് ജ്വല്ലറിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മെറാള്‍ഡ മാനേജ്‌മെന്റ് അറിയിച്ചു.
മെറാള്‍ഡയില്‍ നിന്ന് വാങ്ങിയ ഡയമണ്ട് പോള്‍ക്കി ജ്വല്ലറികള്‍ പിന്നീട് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 100 ശതമാനം ബില്‍ വാല്യു ലഭിക്കുന്നതും ബ്രാന്‍ഡിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. 2019-ല്‍ ഡിസൈനില്‍ വേറിട്ടൊരു കാഴ്ചപ്പാടുമായി ആരംഭിച്ച മെറാള്‍ഡ ജുവല്‍സ്, ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തിലിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വ്യത്യസ്തമായ ഡിസൈനര്‍ ജ്വല്ലറി ബ്രാന്‍ഡായി വളര്‍ന്നു.കേരളം, മംഗലാപുരം, ദുബായ്,അബുദാബി എന്നിവിടങ്ങളില്‍ നിലവില്‍ മെറാള്‍ഡയ്ക്ക് സാന്നിധ്യമുണ്ട്. യൂണിറ്റ് ഡിസൈന്‍, ക്രാഫ്റ്റ്മാന്‍ഷിപ്പ്, കണ്‍സിസ്റ്റന്‍സി ആന്റ് ട്രസ്റ്റ് എന്നീ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യ, ജിസിസി, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ് മെറാള്‍ഡയുടെ ലക്ഷ്യം. റീട്ടെയില്‍ ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനപ്പുറം, സവിശേഷമായ ഡിസൈന്‍, മികച്ച ക്രാഫ്റ്റ്മാന്‍ഷിപ്പ്, വിശ്വാസ്യത എന്നിവയിലൂടെ ശക്തമായ ഐഡന്റിറ്റിയും ശാശ്വതമായ ബ്രാന്‍ഡ് മൂല്യവുമുള്ള ഒരു ജ്വല്ലറിയായി മെറാള്‍ഡയെ വളര്‍ത്താനുള്ള പരിശ്രമത്തിലാണെന്ന് ടീം മെറാള്‍ഡ അറിയിച്ചു.