വനിത സംവരണ ഭേദഗതി ബില്‍: വോട്ടെടുപ്പിലൂടെ ബില്ലില്‍ അവതരണാനുമതി, അനുകൂലിച്ച് 251 പേര്‍, എതിര്‍ത്തത് 185 പേര്‍
 



ദില്ലി: വനിത സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി നേടിയത്. പ്രതിപക്ഷ ആവശ്യം പരിഗണിച്ചായിരുന്നു വോട്ടെടുപ്പ്. ശക്തമായ വാക്‌പോരാണ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നടത്തിയത്. അനുകൂലിച്ച് 251 പേരും എതിര്‍ത്ത് 185 പേരും വോട്ട് ചെയ്തു. ബില്‍ സഭയില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ബില്‍ ചര്‍ച്ചക്ക് എടുക്കരുതെന്ന നിലപാടാണ് പല എംപിമാരും സ്വീകരിച്ചത്. അതിന് ശേഷമാണ് വോട്ടെടുപ്പ് നിര്‍ദേശിച്ചത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്നാണ് ബില്ലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമമെന്ന് കെസി വേണുഗോപാല്‍  വിമര്‍ശിച്ചു. ബില്‍ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബില്‍ പിന്‍വലിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media