യുഡിഎഫ്  നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കും, 5 ഇന്ദിരാഗ്യാരന്റികള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി
 



തിരുവനന്തപുരം: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 5 ഇന്ദിരാഗ്യാരന്റികള്‍ നടപ്പിലാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷന്‍ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വന്‍ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ നയം അല്ല നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും  നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തില്‍ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് റോളില്ലെന്നായിരുന്നു ഇഡി റെയ്ഡിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജന്‍സികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്. എല്ലായിടത്തും വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം. മൌനി ബാബയെന്നടക്കം വിമര്‍ശിച്ചു. പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചു. ഉചിതമായ സമയത്ത് മറുപടി പറയുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. 

ഇഡി റെയ്ഡില്‍ പിണറായി കുറ്റപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെ ആണ്. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസില്‍ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മോദി-വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ഞാന്‍ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നാണല്ലോ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ താന്‍ മോദിയോട് നിര്‍ദേശിച്ചു.  മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നല്‍കി. സതീശന്‍ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോദി കരുതി. ഇതാണ് മുന്‍മന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താന്‍ കരയണോ ചിരിക്കണോ? പരിഹസിച്ചുകൊണ്ട്  മുഖ്യമന്ത്രി വിഡി സതീശന്‍ ചോദിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media