കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ചേരിപ്പോരില്‍ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അന്‍സിബ ഹസന്‍, ടിനി ടോം, കുക്കു പരമേശ്വരന്‍, ലക്ഷ്മി പ്രിയ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം.
അതേസമയം ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയില്‍ അന്‍സിബയെ കേള്‍ക്കാന്‍ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂണ്‍ ആദ്യ ആഴ്ച നേരിട്ടെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു. 'അമ്മ'യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അന്‍സിബയെ കേട്ട് പ്രശ്‌ന പരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്.
അതേസമയം അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അന്‍സിബ. തന്റെ പരാതികള്‍ കേള്‍ക്കണമെങ്കില്‍ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വ്വതി എന്നിവര്‍ സമിതിയില്‍ ഉണ്ടാകണമെന്നാണ് അന്‍സിബയുടെ ആവശ്യം. സമിതിക്ക് മുന്നില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോ റെക്കോര്‍ഡിങ് ഉറപ്പാക്കണം എന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്