ഇന്ത്യന്‍ കപ്പലുകള്‍ക്കായ് ഹോര്‍മുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ഇറാന്‍
 



ടെഹ്‌റാന്‍: ഇന്ത്യ അടക്കമുള്ള സുഹൃദരാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കപ്പല്‍പ്പാത തുറന്നിടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് തുറന്നിടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ അറിയിച്ചു. 'ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി: ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സുഹൃദ രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഞങ്ങള്‍ അനുവദിക്കുന്നു'-ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സ് സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയുടെ രണ്ട് കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതായാണ് വിവരം.

ഒരു ലിറ്റര്‍ എണ്ണ പോലും ഹോര്‍മുസ് കടലിടുക്ക് കടക്കില്ലെന്ന ഇറാന്റെ കടുത്ത തീരുമാനത്തിനാണ് അയവ് വന്നിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങള്‍ക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍കൂടി കടന്നുപോകാമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

പല രാജ്യങ്ങളും, കപ്പല്‍ ഉടമകളും ഞങ്ങളെ ബന്ധപ്പെടുകയും കടലിടുക്കിലൂടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളോട് സൗഹൃദമുള്ള ചില രാജ്യങ്ങള്‍ക്ക് അവരുടെ കപ്പലുകള്‍ കടന്ന് പോകാന്‍ ഇറാന്‍ സായുധ സേന അനുവാദം നല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാഖ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു. അമേരിക്ക, ഇസ്രായേല്‍, അവരുടെ സഖ്യകക്ഷികളുടേയും കപ്പലുകള്‍ കടലിടുക്ക് കടക്കാന്‍ അനുവദിക്കില്ല. രാജ്യം ഒരു യുദ്ധാവസ്ഥയിലാണ്. ഈ പ്രദേശം ഒരു യുദ്ധമേഖലയാണ്, നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കേണ്ട കാര്യമില്ലെന്ന് അറാഗ്ചി വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media