മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അവസാന നിമിഷവും മുസ്ലീം ലീഗിനോട് അഭിപ്രായം തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലീഗ് തീരുമാനത്തില്‍ മാറ്റമുണ്ടോ എന്ന് ഖര്‍ഗെ ചോദിച്ചു. എന്നാല്‍, ഒരു മാറ്റവുമില്ലെന്ന് ലീഗ് അറിയിച്ചു. ഇതോടെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി ഡി സതീശന്‍ ആണ് മുഖ്യമന്ത്രിയാവുക എന്ന് ഹൈക്കമാന്‍ഡ് ലീഗിനെ അറിയിക്കുകയായിരുന്നു. ഖര്‍ഗെ സാദിഖലി തങ്ങളുമായും കുഞ്ഞലിക്കുട്ടിയുമായും സംസാരിച്ചു.