രണ്ടത്താണി ഇടത്തോട്ട് ചാടിയേക്കും;  തിരൂരിലോ, താനൂരിലോ മത്സരിക്കാന്‍ സാധ്യത 


 



മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കും.  താനൂരിലോതിരൂരിലോ അബ്ദുറഹിമാന്‍ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സിപിഎം നടത്തിവരുന്നതായാണ് വിവരം. അബ്ദുറഹിമാന്‍ രണ്ടത്താണിയും ഇതിന് സന്നദ്ധത  അറിയിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. താനൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചമന്ത്രിയും സിറ്റിങ് എംഎല്‍എയുമായ വി.അബ്ദുറഹിമാന്‍ പ്രചാരണം ആരംഭിച്ചിട്ടില്ല. തിരൂരില്‍ സിപിഎം 
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയെ സിപിഎം പരിഗണിക്കുന്നത്. അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറുകയാണെങ്കില്‍ രണ്ടത്താണിയെ താനൂരില്‍ മത്സരിപ്പിച്ചേക്കും. നേരത്ത പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ്രണ്ടത്താണി രംഗത്ത് എത്തിയത്.


താനൂരില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് സ്ഥാനാര്‍ഥി. താനൂരില്‍ മുമ്പ് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അബ്ദുറഹിമാന്‍ രണ്ടത്താണി 2016ല്‍ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിയായിരുന്നു രണ്ടത്താണി.  നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക 
കാണരുതെന്ന് പറഞ്ഞാണ് രണ്ടത്താണി ലീഗിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media