ടെഹ്‌റാന്‍: മിനാബിലെ സ്‌കൂളിലേക്ക് മിസൈല്‍ വര്‍ഷിച്ച് 168 കുട്ടികളുടെ മരണത്തിനു കാരണക്കാരായ യുഎസ് നാവികസേന ഉദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍. ഇന്ത്യയിലേയും സൗത്ത് ആഫ്രിക്കയിലേയും നൈജീരിയയിലേയും ഇറാന്‍ എംബസികള്‍ യുഎസ് ഉദ്യോഗസ്ഥരുടെ ചിത്രം സമൂഹമാധ്യമമായ എക്സിലാണ് പങ്കുവച്ചത്. എല്‍.ആര്‍ ടേറ്റ്, ജെഫ്രി ഇ.യോര്‍ക്ക് എന്നിങ്ങനെയാണ് ഇവരുടെ പേരെന്ന് കുറിപ്പില്‍ പറയുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലായ യൂഎസ്.എസ് വാന്‍സിലെ കമാന്‍ഡിങ് ഓഫിസറാണ് ടേറ്റ്, യോര്‍ക്ക് എക്സിക്യൂട്ടിവ് ഓഫീസറും. ടോംഹോക്ക് വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍ മൂന്ന് അവസരത്തില്‍ തൊടുക്കാന്‍ അനുമതി നല്‍കിയത് ഇവരാണെന്നാണ് എക്സിലെ കുറിപ്പില്‍ പറയുന്നത്.