പാചക വാതക വിലയില്‍ വീണ്ടും വര്‍ധന;
ഇന്ന് വര്‍ധിച്ചത് 25രൂപ
കോഴിക്കോട്: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധന. ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന സിലിണ്ടറിന് 801 രൂപയായി് വില ഉയര്‍ന്നു കഴിഞ്ഞയാഴ്ച പാചക വാതക വില സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത് 14.2 കിലോഗ്രാമിന്റെ സിലിണ്ടറിനാണ് വില വര്‍ധന. അതേസമയം ഡല്‍ഹിയില്‍ സിലിണ്ടറിന് 50 രൂപയാണ് വില വര്‍ധിപ്പിച്ചിരിയ്ക്കുന്നത്. 769 രൂപയാണ് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടര്‍ വില. എണ്ണ വിതരണ കമ്പനികള്‍ സബ്‌സിഡി ഇതര സിലിണ്ടറുകള്‍ക്ക് ഫെബ്രുവരി മുതലാണ് കുത്തനെ വില ഉയര്‍ത്താന്‍ തുടങ്ങിയത്.
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുമ്പോഴാണ് എല്‍പിജി വിലവര്‍ദ്ധന എന്നത് ശ്രദ്ധേയമാണ്. അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്നാണ് പാചക വാതകം ലഭിക്കുന്നത് എന്നതിനാല്‍ അസംസ്‌കൃത എണ്ണ വില വര്‍ധന പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയേക്കും.എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിര്‍ണ്ണയിക്കുന്നത് ഇന്ധന വിതരണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന റീട്ടെയ്ല്‍ കമ്പനികളാണ്, അന്താരാഷ്ട്ര രംഗത്തെ ഇന്ധന നിരക്കും യുഎസ് ഡോളര്‍ രൂപ വിനിമയ നിരക്കും അനുസരിച്ച് ആണ് വിലയിലെ മാറ്റം.