ബജറ്റ് ഒറ്റ നോട്ടത്തില്‍; പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: നിയമ സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക ബജറ്റില്‍ നേരത്തെ സൂചിപ്പിച്ചതു പോലെ തന്നെ ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍ തൂക്കം. ധനമന്ത്രി തോമസ് ഐസക്കിന്റെ 12-ാമത് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ.
തൊഴില്‍ ഇല്ലായ്മാ നിര്‍മാര്‍ജനം
*2021- 22-ല്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കും. ആരോഗ്യ വകുപ്പില്‍ 4,000 തസ്തിക സൃഷ്ടിയ്ക്കും. അഭ്യസ്ത വിദ്യര്‍ക്ക് മുന്‍തൂക്കം നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കും. 50 ലക്ഷത്തോളം അഭ്യസ്ത വിദ്യര്‍ക്ക് നൈുണ്യ പരിശീലനത്തിനായി പുതിയ പദ്ധതി.
*തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ശേഖരിയ്ക്കും. ഇതിനായി പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എങ്കിലും ഉറപ്പാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയില്‍ ലാപ് ടോപ് നല്‍കും
ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി
*പ്രതിമാസം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, ഓരോ വിഷയത്തിലും പ്രത്യേക പരസ്യം നല്‍കി ഗവേഷകരെ കണ്ടെത്തും. 500 പുതിയ സ്‌കോളര്‍ഷിപ്പുകളാണ് ആദ്യം പ്രഖ്യാപിയ്ക്കുക.
*അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി രൂ അനുവദിയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി.സര്‍വകലാശാലാ വികസനത്തിന് കിഫ്ബിയുമായി ചേര്‍ന്ന് 2000 കോടി രൂപ നല്‍കും. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല വികനത്തിനായി 56 കോടി രൂപ
പെന്‍ഷന്‍, സബ്‌സിഡി, കാര്‍ഷിക മേഖല
* ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി. 1,500 രൂപയാണ് നിലവില്‍ ക്ഷേമ പെന്‍ഷന്‍. ഇത് 1,600 രൂപയായി ഉയരും.
*റബര്‍ കര്‍ഷകര്‍ക്ക് ആശ്വസിയ്ക്കാം. തറവില 170 രൂപയാക്കി ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണ വില 32 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തും. കയര്‍, കശുവണ്ടി മേഖലയില്‍ അധികസ സഹായം. ഭക്ഷ്യ സബ്‌സിഡിയായി 1600 കോടി രൂപ.
*ഭക്ഷ്യ കിറ്റ് വിതരണം തുടരും. 15 രൂയ്ക്ക് 10 കിലോ അരി ലഭ്യമാക്കും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കാണിത്.
* 4,530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധരണം പൂര്‍ത്തിയാക്കും. പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പദ്ധതി. 20000 പേര്‍ക്ക് ജോലി നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിയ്ക്കും. മൂന്ന് വ്യവസായ ഇടനാഴികള്‍ക്കായി പണം അനുവദിച്ചു.
*50,000 കോടി രൂപ മുതല്‍ മുടക്കില്‍ 3 വ്യവാസായ ഇടനാഴികള്‍ക്കായി പണം അനുവദിയ്ക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പദ്ധതി. 20,000 പേര്‍ക്ക് ജോലി നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിയ്ക്കും. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും സഹായം.
*പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍. പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തി. നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കും. പ്രവാസികളുടെ തൊഴില്‍ പദ്ധതിയ്ക്ക് 100 കോടി രൂപ അനുവദിയ്ക്കും. തൊഴിലുറപ്പിന് 100 കോടി രൂപ.