കോഴിക്കോട്:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനികാന്ത്.സന്യാസിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാള്‍ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്.ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഈ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.യോഗിയുടെ ലഖ്‌നൗവിലെ വീട്ടില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടന്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നത്.
ഇത് സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.