മര്‍ക്കസ് നോളജ് സിറ്റിയില്‍ പുതിയ  ഹോസ്പിറ്റാലിറ്റി മാനെജ്‌മെന്റ് കോഴ്‌സുകള്‍
 



കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ പുതിയ ഹോസ്പിറ്റാലിറ്റി മാനെജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു.  നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് യെനപ്പോയ യൂണിവേഴ്‌സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനെജ്‌മെന്റ് ഇന്റേണ്‍ഷിപ്പ്  എംബഡീഡ് ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങുന്നത്. കോഴ്‌സ് ഓഗസ്റ്റില്‍ ആരംഭിക്കും. 

നാല് വര്‍ഷത്തെ ബിബിഎ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം ഓണേഴ്‌സ് കോഴ്‌സുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഒപ്പം മൂന്നു വര്‍ഷത്തെ  ബിബിഎ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഒരു വര്‍ഷത്തെ  സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം എന്നീ കോഴ്‌സുകളും ഈ വര്‍ഷം ആരംഭിക്കും.  ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. 

എല്ലാ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്കും NAAC A അക്രഡിറ്റേഷനുണ്ട്. ഒപ്പം പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും ക്യാമ്പസ് പ്ലേസ്‌മെന്റ്  ഉള്‍പ്പെടെയുള്ള തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്ന് മര്‍ക്കസ് നോളജ് സിറ്റി മാനെജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ ഹക്കീം അസ്ഹരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനെജ്‌മെന്റ് തസ്തികകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേറെ ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതില്ല. 

നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസലാം മുഹമ്മദ്,  ഫെസ് ഇന്‍ മാനെജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ ഹക്കീം എം.കെ. ശൗക്കത്ത് അലി, യെനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് കോ-ഓഡിനേറ്റര്‍ ഡോ.ടോ, ബിന്‍ ജോസഫ്, നോളജ് സിറ്റി സിഎഒ അഡ്വ. തന്‍വീസ് ഉമ്മര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media