തിരുവന്തപുരം: സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും.
കൊവിഡ് അവലോകന സമിതി സ്‌കൂളുകള്‍ സംബന്ധിച്ച നിര്‍ദേശം നല്‍കിയാല്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.