എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റയും സ്‌പൈസ് ജെറ്റും
കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും വിറ്റൊഴിക്കുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള അവസാഘട്ടത്തില്‍ രംഗത്തുള്ളത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റും മാത്രം. താല്‍പര്യപത്രം സമര്‍പ്പിച്ചവരില്‍ നിന്നും തയ്യാറാക്കിയ ചുരുക്കപ്പെട്ടികയിലാണ് ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘം താല്‍പര്യ പത്രം സമര്‍പ്പിച്ചിരുന്നെങ്കിലും യോഗ്യത നേടാന്‍ സാധിച്ചില്ല. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റിന്റെ അജയ് സിംഗുമാണ് എയര്‍ ഇന്ത്യയ്ക്കായി ഇപ്പോള്‍ സജീവമായിട്ടുള്ളത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രവാസി കൂട്ടായ്മയായ ഇന്ററപ്‌സും താല്‍പര്യ പത്രം സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എയര്‍ ഇന്ത്യയുടെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരില്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് വാങ്ങാന്‍ ആരും തന്നെ രംഗത്തെത്തിയിരുന്നില്ല. കടുത്ത നിബന്ധനകളും എയര്‍ ഇന്ത്യയുടെ വലിയ കടബാധ്യതയും തിരിച്ചടിയാവുകയായിരുന്നു. തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റൊഴിക്കാന്‍ കേന്ദ്രം തയ്യാറായത്.