സ്വർണത്തിൻ്റേയും വെള്ളിയുടേയും ഇറക്കുമതി തീരുവ കുറച്ചു
നിലവിൽ സ്വർണത്തിന് 12.5% ഇറക്കുമതി തീരുവയാണുള്ളത്. സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വർണ്ണ, വെള്ളി ആവശ്യകതകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയിൽ തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയർന്നിരുന്നു.