വരുണ്‍ സിംഗിന്റെ നിലയില്‍ പുരോഗതി; ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കര്‍ണാടക മുഖ്യമന്ത്രി


ബെംഗ്ലൂരു: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ  ആരോഗ്യ നിലയില്‍ പുരോഗതി. വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍  അറിയിച്ചതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ആശുപത്രിയിലെത്തി ബസവരാജ് ബൊമ്മയ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിംഗ്.

കൂനൂരില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്  അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്. വരുണ്‍  ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഒരു അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗധ്യമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ എയര്‍ക്രാഫ്റ്റ് അപടത്തില്‍ നിന്നും വരുണ്‍ സിങിന്റെ ജീവന്‍ രക്ഷിച്ചത്. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.  എന്നാല്‍ തകരാര്‍ മനസ്സിലാക്കിയ അദ്ദേഹം മനസ്സാന്നിധ്യം കൈവിടാതെ  ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി വലിയ അപകടം ഒഴിവാക്കി. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍സിങിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു.  വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേയാണ് വീണ്ടും അപകടം സംഭവിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media