പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടാംദിവസവും വര്‍ധന
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. വിവിധ നഗരങ്ങളില്‍ പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് ഉയര്‍ന്നത്. രണ്ട് ദിവസംകൊണ്ട് പെട്രോളിന് 56 പൈസയും ഡീസലിന് 53 പൈസയുമാണ് ഉയര്‍ന്നത്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.74 രൂപയാണ് വില. ഡീസലിന് 87.27 രൂപയും.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.73 രൂപയാണ് വില. ഡീസലിന് 85.33 രൂപയും. കോഴിക്കോട് പെട്രോളിന് 91.11 രൂപയും ഡീസലിന് 85.74 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.74 രൂപയാണ് വില. ഡീസലിന് 81.12 രൂപയും. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 97.12 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.19 രൂപയും.