ടെസ്‌ലയുടെ നാല് കാറുകള്‍ക്ക് അനുമതി; ഇന്ത്യന്‍ പ്രവേശനം ഉടന്‍ ഉണ്ടായേക്കും
മുംബൈ: ഇന്ത്യന്‍ വിപണി പ്രവേശനത്തിന് ഒരു കടമ്പ കൂടി കടന്ന് അമേരിക്കന്‍ വൈദ്യൂത നിര്‍മ്മാണ കമ്പനിയായ ടെസ്‌ല. കമ്പനിയുടെ നാല് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചോ ഇറക്കുമതി ചെയ്‌തോ നിരത്തിലിറക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നല്‍കി. ഇതോടെ കമ്പനിയുടെ വിപണി പ്രവേശനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ നിരത്തുകള്‍ക്ക് അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ വാഹനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ വെബ്‌െൈസറ്റില്‍ പറയുന്നു. മലിനീകരണം, റോഡ് സുരക്ഷ ഇന്ത്യന്‍ നിരത്തുകളില്‍ എത്രമാത്രം അനിയോജ്യമാണ് എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ടെസ്‌ലയുടെ മോഡല്‍ 3, മോഡല്‍ വൈ, വകഭേദങ്ങള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.