പുതിയ ക്യൂ 5 ന്റെ ബുക്കിംഗ് ആരംഭിച്ചു


ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയുടെ ക്യൂ5  എസ്‌യുവി പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഔഡി ഡീലര്‍ഷിപ്പില്‍ നിന്നോ ഓണ്‍ലൈനായോ വാഹനം ബുക്ക് ചെയ്യാം. രണ്ടു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. പുതിയ ക്യൂ 5 അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ 5 നെയാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ വകഭേദങ്ങളിലാണ് പുതിയ ക്യൂ 5 എത്തുന്നത്. പുതിയ വാഹനത്തില്‍ 249 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. പുതിയ വാഹനത്തില്‍ ക്വാഡ്രോ ഓള്‍ വീല്‍ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കണ്‍ട്രോളോടു കൂടിയ സസ്‌പെന്‍ഷനുമുണ്ട്. കൂടുതല്‍ സുരക്ഷയ്ക്കായി റിയര്‍ സൈഡില്‍ ഉള്‍പ്പെടെ 8 എയര്‍ബാഗുകളും നല്‍കി.

പുതിയ എല്‍ഇഡി ഹെഡ്ലാംപ്, ടെയില്‍ലാംപ്, വെര്‍ട്ടിക്കല്‍ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രില്‍, 10.1 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ എഐബി 3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്പിറ്റ് പ്ലസ് (ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍) വയര്‍ലെസ് ചാര്‍ജര്‍, ബി ആന്‍ഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ ആണ് പുതിയ ക്യൂ 5 ലെ സവിശേഷതകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media