തലശേരി: തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ. പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞു. ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബിജെ പി -ആര്‍എസ് എസ് അനുഭാവികളാണ്. അതോടൊപ്പം
വിവാദ പ്രസംഗം നടത്തിയ ബിജെ പി കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഹരിദാസന്റേത് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്.കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആര്‍ എസ് എസ്- സി പി ഐ എം സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്.