പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യുകെ -യില്‍ അറസ്റ്റിലായ ആറ് പേരില്‍ ഇന്ത്യന്‍ വംശജയും. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോണ്‍മൗത്തില്‍ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യന്‍ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവില്‍ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി കണ്ടെത്തിയിരിക്കുന്നത്.