നാഴികക്കല്ല് പിന്നിട്ട് ഓഹരി സൂചിക; സെന്‍സെക്‌സ് 60,000 കടന്നു
മുംബൈ: അറുപതിനായിരം എന്ന നാഴികക്കല്ല് പിന്നിട്ട് ബോംബെ ഓഹരി സൂചിക. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 359.29 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 60,244.65ല്‍ എത്തി. നിഫ്റ്റി നൂറു പോയിന്റ് ഉയര്‍ന്ന് 17,923 പിന്നിട്ടു.
ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണി കുതിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തില്ല എന്നതടക്കം ആഗോളതലത്തില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്. പലിശനിരക്ക് റെക്കോര്‍ഡ് താഴ്ന്നനിലവാരത്തിന് അരികിലാണ്. ബാങ്ക് ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍, എണ്ണ, പ്രകൃതിവാതക കമ്പനികള്‍ എന്നിവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്.
വിപണിയില്‍ എല്ലാ സെക്ടറിലും ഓഹരി വാങ്ങിക്കൂട്ടലാണ് കൂടുതലായി ദൃശ്യമായത്.