കേരള ബജറ്റില്‍ വമ്പന്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍
 


കോഴിക്കോട്: വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട സ്വകാര്യ ആശുപത്രികളിലുമായിരിക്കും ഈ സൗകര്യം ഉണ്ടാകുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയില്‍ പാതയും ബജറ്റില്‍ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി. എംസി റോഡ് വികസനത്തിന് 5217 കോടി കിഫ്ബിയില്‍ നിന്ന് വകയിരുത്തി. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയില്‍ ചേരാന്‍ കഴിയും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

bhh5tf

Leave a reply

Social Media