ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.