ജന്‍ ധന്‍ അക്കൗണ്ട് എടുക്കൂ; ഉണ്ട് ഗുണങ്ങള്‍ ഒട്ടേറെ
സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പദ്ധതികളില്‍ ഒന്നാണ് പ്രധാന മന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് (പിഎംജെഡിവൈ). ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടുകൂടിയാണ് 2014 ഓഗസ്റ്റ് 28ന് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി ജന്‍ ധന്‍ അക്കൗണ്ട് തുറക്കാനാകും.പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായംവരെ സ്വീകരിക്കാനാകും. കൂടാതെ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്, മിനിമം ബാലന്‍സ് വേണ്ട, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്, സബ്‌സിഡി, പണം എളുപ്പത്തില്‍ കൈമാറാം, ഓവര്‍ഡ്രാഫ്റ്റ് എന്നീ ആനുകൂല്യങ്ങളും അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. എന്നാല്‍ പലപ്പോഴും ഈ ആനുകൂല്യങ്ങളൊന്നും ആളുകള്‍ക്ക് ലഭിക്കാറില്ല. ശരിയായ അവബോധം ഇല്ലാത്തതാണ് ഇതിന് കാരണം.
പദ്ധതി പ്രകാരം ഓരോ ജന്‍ ധന്‍ അക്കൗണ്ട് ഉടമയ്ക്കും മൊത്തം 1.30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ആണ് ലഭിക്കുക. ഇതില്‍ ഒരു ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സും 30,000 രൂപ ജനറല്‍ ഇന്‍ഷുറന്‍സ് അഥവാ ലൈഫ് ഇന്‍ഷുറന്‍സ് കവറേജുമാണ്. അപകടം സംഭവിച്ച അക്കൗണ്ട് ഉടമകള്‍ക്ക് ഈ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.
ജന്‍ ധന്‍ അക്കൗണ്ട് ഒരു സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് ആണ്. സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കും. ബാങ്കിങ് / സേവിങ്‌സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ്, സാധാരണക്കാരുടെ പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങളും ജന്‍ ധന്‍ അക്കൗണ്ടില്‍ ലഭ്യമാണ്.മറ്റ് സേവിങ്സ് അക്കൗണ്ടുകള്‍ പോലെ ജന്‍ ധന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കുകയുമില്ല. ഇതുകൂടാതെ ചെക്ക് ബുക്ക് ലഭ്യമല്ലെങ്കിലും ഈ അക്കൗണ്ടില്‍ 10000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ആറ് മാസം അക്കൗണ്ട് നല്ലതുപോലെ ഉപയോഗിക്കുകയാണെങ്കില്‍ ആണ് ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ബാങ്ക് അനുവദിക്കുക. അതായത് അത്യാവശ്യത്തിന് ബാങ്ക് പണം കടം തരുമെന്ന് ചുരുക്കം. 5000 രൂപയായിരിക്കും ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. ഉപയോക്താക്കള്‍ക്ക് സൗജന്യ മൊബൈല്‍ ബാങ്കിങ് സൗകര്യവും ലഭിക്കും. അക്കൗണ്ട് ഉടമകള്‍ക്ക് റുപേ ഡെബിറ്റ് കാര്‍ഡ് ലഭിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചിരിക്കണം. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് അക്കൗണ്ട് വഴിയുള്ള വായ്പ ലഭിക്കും.