ഒരു ഫോണ്‍ വാങ്ങിയല്‍ ഒന്ന് ഫ്രീ; പുതിയ ഓഫറുമായി ജിയോ
മുംബൈ: പ്രീപെയ്ഡ് ഉപഭോക്തക്കള്‍ക്കായി പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോയുടെ ഫോണ്‍ വാങ്ങിയാല്‍ ഒരെണ്ണം ഫ്രീയായി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇതിന് പുറമെ മറ്റ് ഓഫറുകളും ഇങ്ങനെ വാങ്ങുന്ന ഫോണുകള്‍ക്ക് കമ്പനി നല്‍കുന്നു. ഇതില്‍ ഒരെണ്ണം 39 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ അതേ 39 രൂപ പ്ലാന്‍ ഒപ്പം വാങ്ങിയ ഫോണിലും ലഭിക്കും.
നേരത്തെ 39 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ജിയോഫോണ്‍ ഉടമകള്‍ക്ക് 14 ദിവസത്തെ കാലാവധിയും പരിധിയില്ലാത്ത കോളുകളും, പ്രതിദിനം 100 എംബി ഡേറ്റയുമാണ് ലഭിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം ഇതെല്ലാം 14 ന് പകരം 28 ദിവസത്തേക്ക് ലഭിക്കും. ഇതൊരു ബോഗോ ഓഫറാണ്. മറ്റ് ബോഗോ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോള്‍ എല്ലാ പ്ലാനിലും സൗജന്യമായിരിക്കും.