നായക്ക് നടക്കാന്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലംമാറ്റം;
ഭര്‍ത്താവിന് ലഡാക്കിലേക്കും ഭാര്യക്ക് അരുണാചലിലേക്കും
ന്യൂഡല്‍ഹി: വളര്‍ത്ത് നായക്ക് നടക്കാന്‍ വേണ്ടി സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികള്‍ക്ക് എതിരെ നടപടി. ദമ്പതികള്‍ ഇരുവരേയും രാജ്യത്തിന്റെ രണ്ട് അതിര്‍ത്തികളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുന്നത്.ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യയായ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെയാണ് വിവാദമായത്.അതേസമയം, അവരുടെ പ്രീയപ്പെട്ട വളര്‍ത്ത് നായയെ എന്ത് ചെയ്യുമെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തില്‍ വച്ചാണ് സംഭവമുണ്ടായത്. തങ്ങളുടെ നായക്ക് നടക്കാന്‍ വേണ്ടി പരിശീലനം നടത്തുന്ന കായിക താരങ്ങളോട് അടക്കം നേരത്തെ സ്റ്റേഡിയത്തില്‍ നിന്ന് പരിശീലനം നര്‍ത്തി പോവാന്‍ ഉത്തരവിടുകയായിരുന്നു.
ന്യൂഡല്‍ഹി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിര്‍വാര്‍. ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ ലാന്‍ഡ് ആന്റ് ബില്‍ഡിങ്ങി സെക്രട്ടറിയാണ് ദുഗ്ഗ. ഇരുവരും വളര്‍ത്തുനായയുമായി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലൂടെ നടക്കുന്ന ചിത്രങ്ങളടക്കം ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട്, സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ ഐഎഎസ് ദമ്പദികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന കായിക താരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ വൈകിട്ട് ഏഴിന് പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട്, സംഭവത്തില്‍ താരങ്ങളും പരിശീലകരും എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തു.
വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ തലത്തിലും നടപടിയുണ്ടായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ കായിക സൗകര്യങ്ങളും കായിക താരങ്ങള്‍ക്കായി രാത്രി 10 മണി വരെ തുറന്ന് നല്‍ക്കാന്‍ മുഖ്യമന്ത്രി കെജ്രിവാള്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു