ദില്ലി: മുന്നറിയിപ്പുകളെല്ലാം അവഗണിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച ഇന്ത്യ പാകിസ്ഥാനെ വീറോടെ തിരിച്ചടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആക്രമണത്തില്‍ നടുങ്ങി ഇരിക്കയാണ് പാക്കിസ്ഥാന്‍.പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക് തലസ്ഥാനത്ത് ഇന്ത്യന്‍ മിസൈലുകള്‍ പതിച്ചതായി വിവരം പുറത്തുവരുന്നുണ്ട്. ലാഹോറിലും സിയാല്‍ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈല്‍ ആക്രമണമാണ് നടത്തുന്നത്. ഡ്രോണ്‍ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. ്. ജനന്ധറില്‍ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ ആക്രമണം തടഞ്ഞു. പാകിസ്ഥാന്റെ 3 പോര്‍വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.