രാജ്യത്ത് ഇന്ധനവില ഇന്നും മാറ്റമല്ലാതെ തുടരുന്നു


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച നിരക്ക് കുറച്ചതിന് ശേഷം, പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും എണ്ണ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഞായറാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോളിന്റെ വില 10 പൈസ മുതല്‍ 15 പൈസ വരെ കുറച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തുന്നത്. പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ എസ് എം എസ് വഴി നിങ്ങളുടെ നഗരത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. മൂല്യവര്‍ദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില വ്യത്യസ്തമായിരിക്കും.

രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലെയും ടയര്‍- II നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ ചുവടെ ചേര്‍ക്കുന്നു:

1. മുംബൈ

പെട്രോള്‍ - ലിറ്ററിന് 107.26 രൂപ
ഡീസല്‍ - ലിറ്ററിന് 96.19 രൂപ

2. ഡല്‍ഹി

പെട്രോള്‍ - ലിറ്ററിന് 101.19 രൂപ
ഡീസല്‍ - ലിറ്ററിന് 88.62 രൂപ

3. ചെന്നൈ

പെട്രോള്‍ - ലിറ്ററിന് 98.96 രൂപ
ഡീസല്‍ - ലിറ്ററിന് 93.38 രൂപ

4. കൊല്‍ക്കത്ത

പെട്രോള്‍ - ലിറ്ററിന് 101.62 രൂപ
ഡീസല്‍ - ലിറ്ററിന് 91.71 രൂപ

5. ഭോപ്പാല്‍

പെട്രോള്‍ - ലിറ്ററിന് 109.63 രൂപ
ഡീസല്‍ - ലിറ്ററിന് 97.43 രൂപ

6. ഹൈദരാബാദ്

പെട്രോള്‍ - ലിറ്ററിന് 105.26 രൂപ
ഡീസല്‍ - ലിറ്ററിന് 96.69 രൂപ

7. ബാംഗ്ലൂര്‍

പെട്രോള്‍ - ലിറ്ററിന് 104.70 രൂപ
ഡീസല്‍ - ലിറ്ററിന് 94.04 രൂപ

8. ഗുവാഹത്തി

പെട്രോള്‍ - ലിറ്ററിന് 97.05 രൂപ
ഡീസല്‍ - ലിറ്ററിന് 88.05 രൂപ

9. ലക്‌നൗ

പെട്രോള്‍ - ലിറ്ററിന് 98.30 രൂപ
ഡീസല്‍ - ലിറ്ററിന് 89.02 രൂപ

10. ഗാന്ധിനഗര്‍

പെട്രോള്‍ - ലിറ്ററിന് 98.26 രൂപ
ഡീസല്‍ - ലിറ്ററിന് 95.70

11. തിരുവനന്തപുരം

പെട്രോള്‍ - ലിറ്ററിന് 103.42 രൂപ
ഡീസല്‍ - ലിറ്ററിന് 95.38 രൂപ

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media