2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായി ചൈന.
2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായി ചൈന. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപര പങ്കാളിയായിരിക്കുകയാണ് ചൈന. വമ്പന്മാരായ അമേരിക്കയെ പിന്തളിയാണ് പട്ടികയിൽ ചൈന ഒന്നാമതെത്തിയത്. 86.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ചൈന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.53 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശ വ്യാപാരം കുറഞ്ഞ് നിന്ന് കാലഘട്ടത്തിലാണ് ചൈന ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 9.5 ശതമാനം ഇടിഞ്ഞ് 80.5 ശതകോടി ഡോളറായി. മൂന്നാമതുള്ള യുഎഇയുമായുള്ള വ്യാപാരത്തില്‍ 26.72 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 65 ശതോകോടി ഡോളറാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്തത്. 0.07 ശതമാനം ഇടിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായെങ്കിലും യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ 19.4 ശതമാനം ഇടിവുണ്ടായി. ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈനയെ തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തന്നെയാണ്. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വിവിധ സ്മാർട്ഫോണുകൾ ചൈനയിൽ നിന്നുമാണ്. അതേസമയം കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി ഇപ്പോഴും യുഎസ് ആണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 2.76 ശതമാനം ഇടിവുണ്ടായി. ഇതിനെ തുടർന്നാണ് പട്ടികയിൽ ചൈന ഒന്നാമതെത്തിയത്.