ജന്‍ധന്‍ അക്കൗണ്ട് ഉടമകളില്‍ പകുതിയില്‍ ഏറെയും വനിതകള്‍; കാരണം ഇതാണ്


ദില്ലി: രാജ്യത്ത് പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് തുറന്നവരില്‍ ഭൂരിഭാഗവും വനിതകള്‍. 23.21 കോടി ഇന്ത്യന്‍ വനിതകളാണ് പ്രധാന്‍ മന്ത്രി ജന-ധന്‍ യോജന അക്കൗണ്ട് തുറന്നത്. മൊത്തം അക്കൗണ്ട് ഉടമകളുടെ 55 ശതമാനവും വനിതകളാണ്. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണത്തിനായി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ കമ്പനികള്‍ അവതരിപ്പിച്ചതായി ധന മന്ത്രാലയം വ്യക്തമാക്കി.

2015 ഓഗസ്റ്റ് 28 നാണ് പിഎംജെഡിവൈ പദ്ധതി ആരംഭിച്ചത്, ഓരോ വീട്ടിലും കുറഞ്ഞത് ഒരു ബാങ്കിംഗ് അക്കൗണ്ട് ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ആകെ 41.93 കോടി ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. മൊത്തം ഗുണഭോക്താക്കളില്‍ 55.3 ശതമാനം സ്ത്രീകളാണ്. കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ 500 രൂപ വീതം മൂന്ന് മാസം നിക്ഷേപിച്ചിരുന്നു.സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്ന പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് ഉടമകളില്‍ 81 ശതമാനവും സ്ത്രീകളാണ്. 91,109 വനിതാ സംരംഭകര്‍ക്ക് സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം 20,749 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

പ്രധാന മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം 68 ശതമാനം പേര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. 9.04 കോടി അക്കൗണ്ടുകളിലായി 6.36 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചത്. 2021 ഫെബ്രുവരി 26 വരെയുളള കണക്കാണിത്. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതിക്ക് കീഴില്‍ 10 ലക്ഷം രൂപ വെര ലോണ്‍ ലഭിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media