ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു. ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യ സേനക്ക് നിര്‍ദ്ദേശം നല്‍കി. വിദേശകാര്യ സെക്രട്ടറി രാത്രി പതിനൊന്ന് മണിക്ക് അസാധാരണ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വെടി നിര്‍ത്തലിന് ഉടമ്പടി വച്ച് മണിക്കൂറികള്‍ക്കകം രാത്രി എട്ടു മണിയോടെ കാശ്മീരിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് നിരന്തരമായി ഷെല്ലാക്രമണവും ശ്രീനഗറിലേക്ക് ഡ്രോണ്‍ ആക്രമണവും നടത്തിയത്. ആക്രമണ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി.
ലാല്‍ചൗക്കില്‍ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗര്‍, ഉദ്ദംപൂര്‍, കത്വ രാജസ്ഥാനിലെ ബാര്‍മറിലും ഇന്നലെ പാക് ഡ്രോണ്‍ പതിച്ച ഫിറോസ്പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്സാല്‍മീറിലും സമാന നിയന്ത്രണമുണ്ട്. ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാന്‍ നിര്‍ദേശം നല്‍കി.