ഗാലക്സി A71, A51 സ്മാര്‍ട്ട്‌ഫോണുകളുടെ വില വീണ്ടും കുറച്ച് സാംസങ്


ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ച A സീരീസ് സ്മാര്‍ട്ട്‌ഫോണുകളായ A71ന്റെയും A51ന്റെയും വില പിന്നെയും കുറച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി തീരുവ വര്‍ദ്ധിപ്പിച്ചതോടെ കൂട്ടിയ 2000 രൂപ സെപ്റ്റംബറില്‍ കുറച്ച സാംസങ് ഇരു ഫോണുകള്‍ക്കും 3000 രൂപ വരെയാണ് പിന്നെയും കുറച്ചത്.

ലോഞ്ച് ചെയ്യുമ്പോള്‍ 25,250 വിലയുണ്ടായിരുന്ന ഗാലക്‌സി A51-ന്റെ 6 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് പതിപ്പിന്റെ വില കഴിഞ്ഞ സെപ്റ്റംബറില്‍ ഇപ്പോള്‍ 22,999 രൂപയായി കുറഞ്ഞിരുന്നു. പുതിയ വിലക്കിഴിവും കൂടെ കൂടുമ്പോള്‍ ഈ മോഡലിന് 20,999 രൂപയാണ് പുത്തന്‍ വില. 8 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് പതിപ്പിന്റെ വില 27,999 രൂപയില്‍ നിന്നും സെപ്റ്റംബറില്‍ 25,999 രൂപയായി കുറഞ്ഞത് ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 22,999 രൂപ മാത്രം.

അതെ സമയം 8 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പില്‍ ലഭ്യമായ സാംസങ് ഗാലക്സി A71-ന്റെ വില 32,999 രൂപയില്‍ നിന്നും 29,499 രൂപയാണ് സെപ്റ്റംബറില്‍ കുറഞ്ഞത്. പുതുതായി 2000 രൂപ കൂടെ കുറഞ്ഞതോടെ ഇപ്പോള്‍ വില 27,499 രൂപ മാത്രം.

സാംസങ് ഗാലക്സി A51
പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, ഹെയ്സ് ക്രഷ് സില്‍വര്‍, പ്രിസം ക്രഷ് ബ്ലൂ എന്നീ നാല് നിറങ്ങളില്‍ ലഭ്യമായ ഡ്യുവല്‍ സിം (നാനോ) ഫോണ്‍ ആയ സാംസങ് ഗാലക്സി A51-ന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080x2400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ്. 20: 9 ആസ്‌പെക്ട് റേഷ്യോയും ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ പാനലിലുണ്ട്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഉള്ള ഒക്ടാകോര്‍ എക്സിനോസ് 9611 SoC ആണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 15W ഫാസ്റ്റ് ചാര്‍ജിംങ് പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററി ആണ് സാംസങ് ഗാലക്സി A51-യ്ക്ക്.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് എന്നിവ ഉള്‍പ്പെടുന്ന ഒരു ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഗാലക്സി A51ല്‍. സെല്‍ഫികള്‍ക്കായി, സ്മാര്‍ട്ട്ഫോണിന്റെ മുന്‍വശത്ത് 32 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. ഗാലക്സി A51 ലഭ്യമായ അതെ നാല് നിറങ്ങളില്‍ തന്നെ വിപണിയിലുള്ള ഡ്യുവല്‍ സിം (നാനോ) ഫോണായ സാംസങ് ഗാലക്സി A71-ന് 6.7-ഇഞ്ചുള്ള ഫുള്‍-HD+ (1080x2400 പിക്‌സലുകള്‍) സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ്. ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 730G ചിപ്‌സെറ്റ് ആണ് ഫോണിന്റെ കരുത്ത്. 64-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12-മെഗാപിക്‌സലുള്ള സെക്കണ്ടറി സെന്‍സര്‍, 5-മെഗാപിക്‌സലുള്ള ഡെപ്ത് സെന്‍സര്‍, 5-മെഗാപിക്‌സലുള്ള മാക്രോ ലെന്‍സ് എന്നിവ ചേര്‍ന്ന ക്വാഡ് കാമറ സംവിധാനമാണ് ഫോണിന്. കൂടാതെ സെല്‍ഫികള്‍ക്കായി മുന്‍ഭാഗത്ത് 32-മെഗാപിക്‌സലുള്ള സെല്‍ഫി ക്യാമറയുമുണ്ട്. 25W ഫാസ്റ്റ് ചാര്‍ജിങും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A71-ല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media