ഓഹരി വിപണി മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് വലിയ ചാഞ്ചാട്ടങ്ങളില്ലാതെ വിപണിക്ക് തുടക്കമായി. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 22 പോയിന്റ് നഷ്ടത്തില്‍ 50,341 നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 5 പോയിന്റ് ഉയര്‍ന്ന് 14,915 നിലയും രേഖപ്പെടുത്തി. ഐടി, എഫ്എംസിജി സ്റ്റോക്കുകളിലെ കുതിപ്പ് വിപണിക്ക് കരുത്തു പകരുന്നുണ്ടെങ്കിലും ബാങ്കിങ്, ലോഹ ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്. ഇന്ന് തുടക്കത്തിൽ എല്‍ ആന്‍ഡ് ടി ഓഹരികളാണ് സെന്‍സെക്‌സില്‍ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട് തുടക്കത്തിലെ 2.08 ശതമാനം നേട്ടം എല്‍ ആന്‍ഡ് ടി കയ്യടക്കി. ടെക്ക് മഹീന്ദ്ര (1.05 ശതമാനം), ഐടിസി (0.87 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.83 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (0.64 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.55 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.47 ശതമാനം), ഇന്‍ഫോസിസ് (0.45 ശതമാനം), ബജാജ് ഓട്ടോ (0.35 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.25 ശതമാനം), എസ്ബിഐ (0.21 ശതമാനം), ടിസിഎസ് (0.18 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് (0.16 ശതമാനം), ഐസിഐസിഐ ബാങ്ക് (0.15 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (0.07 ശതമാനം), എച്ച്ഡിഎഫ്‌സി (0.01 ശതമാനം) ഓഹരികള്‍ രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നഷ്ടം കുറിക്കുന്നവരുടെ പട്ടികയില്‍ മുന്നില്‍. 1.36 ശതമാനം തകര്‍ച്ച ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളില്‍ കാണാം. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-1.32 ശതമാനം), പവര്‍ഗ്രിഡ് (-0.74 ശതമാനം), ആക്‌സിസ് ബാങ്ക് (-0.68 ശതമാനം), ഓഎന്‍ജിസി (-0.52 ശതമാനം), നെസ്‌ലെ ഇന്ത്യ (-0.44 ശതമാനം), മാരുതി സുസുക്കി (-0.28 ശതമാനം), ടൈറ്റന്‍ (-0.24 ശതമാനം), എന്‍ടിപിസി (-0.23 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-0.20 ശതമാനം), സണ്‍ഫാര്‍മ (-0.17 ശതമാനം), റിലയന്‍സ് (-0.16 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.14 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.04 ശതമാനം) എന്നിവരും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.