കോഴിക്കോട്: ആപ്പിള്‍ ഐഫോണ്‍ ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടി്ല്‍ ആമസോണില്‍ വാങ്ങാം. ആപ്പിളിന്റെ ഏറ്റവും വലിയ പ്രീമിയം മോഡലായ ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ലോഞ്ച് ചെയ്ത ശേഷം ഇത്രയും വിലക്കുറവില്‍ ആദ്യമായിട്ടാണ് ഐഫോണ്‍ 15 വില്‍ക്കുന്നത്. . നേരത്തെ ഫ്ളിപ്പ്കാര്‍ട്ടും കിടിലന്‍ ഓഫര്‍ ആപ്പിള്‍ പതിനഞ്ചിന് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആമസോണ്‍ ഓഫറും എത്തിയിരിക്കുന്നത്. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡല്‍ ഇപ്പോള്‍ 20826 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാവും. സര്‍വകാല വിലക്കുറവാണ് ഇത് ആമസോണില്‍. ഒരു പ്രീമിയം ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ വിലക്കുറവുകളില്‍ ഒന്നായിരിക്കും ഇത്. ഫ്ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കണമെന്ന് കരുതുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഫോണ്‍ സ്വന്തമാക്കാം. ഗംഭീര ഫീച്ചറുകള്‍, മികവുറ്റ ക്യാമറകള്‍, പെര്‍ഫോമന്‍സിലെ പവര്‍, എന്നിവ ഐഫോണ്‍ പതിനഞ്ചിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ കൈവശമുള്ള ഫോണ്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ ഓഫര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഐഫോണ്‍ 16 റിലീസ് ചെയ്യുന്നതിന് മുമ്പുള്ള വിലക്കുറവായിട്ടാണ് ഇത് അറിയപ്പെടുന്നത്. ഐഫോണ്‍ 16 സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ ഫ്ളാഗ്ഷിപ്പ് കിങ് വിപണിയില്‍ എത്തുന്നതിന് മുമ്പ് ആപ്പിള്‍ ഡിവൈസുകള്‍ക്ക് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും വമ്പന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നത് പതിവാണ്. അത് തന്നെയാണ് ആമസോണിലും ഇപ്പോള്‍ ലഭിക്കുന്നത്. ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന് 79900 രൂപയാണ് വില.