ഇന്ത്യൻ നേവിയിൽ ബിടെക് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


ഇന്ത്യൻ നേവിയിൽ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിന് കീഴിൽ നാല് വർഷ ബിടെക് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 ഒഴിവുകളാണുള്ളത്.

ജെഇഇ മെയിൻ 2021 അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ആൺകുട്ടികൾക്കാണ് അപേക്ഷ അയക്കാൻ അവസരം. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാർക്കോടെ പ്ലസ് ടു പാസായിരിക്കണം.

പത്താം ക്ലാസ്, പ്ലസ് ടു തലത്തിൽ ഇം​ഗ്ലീഷിൽ 50 ശതമാനം മാർക്കുണ്ടായിരിക്കണം. 2003 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ഫെബ്രുവരി എട്ടാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media