മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ഡെല്‍ഹി: ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ് റെയ്ഡ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നതായാണ് വിവരം.
റെയ്ഡ് നടത്തിയതായി ആദായനികുതി വകുപ്പോ പ്രത്യക്ഷ നികുതി ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം റെയ്ഡ് നടത്തിയതായി ആനൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. റെയ്ഡ് നടന്നതായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ട്വീറ്റി ചെയ്ത.
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കര്‍. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചത്.