നെടുമുടി വേണു വിടപറഞ്ഞു
തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. അഞ്ഞൂറിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നായകനും, വില്ലനും സ്വഭാവ നടനുമൊക്കെയായി സിനിമകളില്‍ എന്നും നിറഞ്ഞു നിന്നിരുന്നു ഈ അത്ഭുത പ്രതിഭ. ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രതിഭാധനനായി അറിയപ്പെട്ട നടനാണ് നെടുമുടി വേണു.
ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറു തവണയും വേണുവിനെ തേടിയെത്തി. ടി.ആര്‍. സുശീലയാണ് ഭാര്യ. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാല്‍ എന്ന വേണു ജനിച്ചത്.