വിപണി വ്യപാരം നഷ്ടത്തിൽ തുടക്കം.
ലോക വിപണികളുടെ ചുവടുപിടിച്ച് വ്യാഴാഴ്ച്ച നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണിയും വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും അരശതമാനം വീതം തുടക്കത്തിലെ ഇടറി. 2023 മുതല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ (അമേരിക്കന്‍ കേന്ദ്ര ബാങ്ക്) പ്രഖ്യാപനം ഇന്നത്തെ വ്യപാരത്തിൽ പ്രതിഫലിച്ചു .രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 250 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 52,250 എന്ന നിലയ്ക്കാണ് സെന്‍സെക്‌സ് ഇടപാടുകള്‍ നടത്തുന്നത്. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,700 മാര്‍ക്കിന് താഴേക്ക് പോയി.
രാവിലെ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചത് എച് ച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.44 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.40 ശതമാനം നേട്ടം), ടിസിഎസ് (0.39 ശതമാനം നേട്ടം), ഇന്‍ഫോസിസ് (0.33 ശതമാനം നേട്ടം), ഏഷ്യന്‍ പെയിന്റ്‌സ് (0.31 ശതമാനം നേട്ടം) എന്നി ഓഹരികളാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.36 ശതമാനം), ആക്‌സിസ് ബാങ്ക് (-1.32 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.09 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.04 ശതമാനം), എച്ച്ഡിഎഫ്‌സി ബാങ്ക് (-1.00 ശതമാനം), എച്ച്ഡിഎഫ്‌സി (-0.93 ശതമാനം), എന്‍ടിപിസി (-0.79 ശതമാനം), എസ്ബിഐ (-0.75 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയിലും മുന്നിലുണ്ട്.
ഇന്നും അദാനി ഗ്രൂപ്പ് ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി പവര്‍ ഓഹരികളില്‍ 5 ശതമാനം വീതം തകര്‍ച്ച ദൃശ്യമാണ്. ലോക ബാങ്കിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷന് 916.25 കോടി രൂപയുടെ ഓഹരി കൈമാറാനുള്ള തീരുമാനം അടിസ്ഥാനപ്പെടുത്തി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിക്കുന്നുണ്ട്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് തുടരുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.5 ശതമാനം വീഴ്ച്ച കുറിക്കുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനം വീണു. സ്‌മോള്‍ക്യാപില്‍ കാര്യമായ മാറ്റമില്ല. ഇന്ന് 33 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. പവര്‍ഗ്രിഡ്, നാറ്റ്‌കോ ഫാര്‍മ, ജമ്മു കശ്മീര്‍ ബാങ്ക്, ഡിബി കോര്‍പ്പ്, ഖാദിം ഇന്ത്യ കമ്പനികള്‍ ഈ പട്ടികയിൽ പെടും.