പ്ലസ് വണ്‍ പ്രവേശനം ആദ്യപട്ടിക വ്യാഴാഴ്ച
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനം വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ്. പട്ടിക ഹയര്‍ സെക്കന്ററി ഡയറക്ടേററ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. പട്ടികയില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലെത്തുകയും പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഒരാള്‍ക്ക് 15 മിനിറ്റാണ് നടപടി പൂര്‍ത്തിയാക്കാന്‍ കണക്കാക്കുന്നത്. ഇതിനകം സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഫീസ് അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും