ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാന്‍ പാകിസ്താന്‍ ശ്രമം; സൂചന നല്‍കി പാക് വിദേശകാര്യ മന്ത്രി
 


ഇസ്ലാമാബാദ്: ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാന്‍ പാകിസ്താന്റെ പുതിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കണമെന്ന് പാകിസ്താനിലെ വ്യവസായ പ്രമുഖര്‍ മുറവിളി കൂട്ടുകയാണ്. കൂടിയാലോചനകള്‍ നടത്തി സാധ്യത പരിശോധിക്കുമെന്നും ദാര്‍.

2019 ഓഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ അസാധുവാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ തീരുമാനം പാകിസ്താന്റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ഇതോടെയാണ് ബന്ധം പുനഃസ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലാണ് തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദാര്‍ പറഞ്ഞു.

വ്യാപാരം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് പാകിസ്താന്‍ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം പാകിസ്താന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുളള വ്യാപാരബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media