സ്വര്‍ണ വില ഇന്നും കൂടി; രണ്ട് ദിവസംകൊണ്ട് വര്‍ധിച്ചത് 630 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 120 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,320 രൂപയാണ് വില. ഗ്രാമിന് 4,415 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില കൂടുന്നത്. ഇന്നലെ ഒരു പവന് 510 രൂപയാണ് കൂടിയത്. രണ്ട് ദിവസംകൊണ്ട് പവന് 630 രൂപയാണ് കൂടിയത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് ഇന്ന് 1,782.50 ഡോളറാണ് വില. ഇന്നലെ 1,763.65 ഡോളറിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഏപ്രില്‍ 12 മുതലാണ് സ്വര്‍ണ വില കൂടാനും കുറയാനും തുടങ്ങിയത്. ഏപ്രില്‍ ഒന്നിന് പവന് 33,320 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.