ശ്രീധരന്‍പിള്ള  എഴുത്തിലൂടെയും സ്വതന്ത്ര നിലപാടുകളിലൂടെയും ജനങ്ങളുമായി സംവദിക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍


 



തിരുവനന്തപുരം:ഗോവ ഗവര്‍ണ്ണര്‍ പി.എസ ് ശ്രീധരന്‍പിള്ള എഴുത്ത് ഹരമാക്കിയ എഴുത്തുകാരനും മികവുറ്റ രാഷ്ട്രീയ മാതൃകയുമാണെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകനും സാമൂഹിക ചിന്തകനുമായ ആടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കലാബോധവും സാഹിത്യാഭിരുചിയുമുള്ളവരാണ് ഭരണാധിപന്മാരാകേണ്ടത്.പി.എസ് ശ്രീധരന്‍പിള്ള ഈ പശ്ചാത്തലത്തിലാണ് മാതൃകയാകുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ചപി.എസ് ശ്രീധരന്‍ പിള്ളയുടെ രചനാജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം പ്രസ്സ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. സാഹിത്യ സംഭാവനകള്‍ മുന്‍നിര്‍ത്തി ഭുവനേശ്വറിലെ എഎസ്ബിഎംസര്‍വ്വ കലാശാല  ശ്രീധരന്‍പിള്ളക്ക് ഡിലിറ്റ് ബിരുദം നല്‍കിയതിനോടനുബന്ധിച്ചായിരുന്നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ചടങ്ങ് സംഘടിപ്പിച്ചത്. 

എഴുത്തിലൂടെയും ജനകീയ നിലപാടുകളിലൂടെയും ശ്രീധരന്‍പിള്ള ജനങ്ങളുമായി നിരന്തരം
സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും അടൂര്‍  നിരീക്ഷിച്ചു. ഇരുന്നൂറോളം പുസ്തകങ്ങളുടെ രചയിതാവാണ് ശ്രീധരന്‍പിള്ള എഴുത്തിനായി ഇത്രമാത്രം സമയം കണ്ടെത്താന്‍ അദ്ദേഹം നടത്തുന്ന പരി ശ്രമങ്ങള്‍ വിസ്മയ കരമാണ്. ഇതൊരുതരം സിദ്ധിയാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയണമെങ്കില്‍ അതിനു വേണ്ടത്ര വായനയും ഉണ്ടാകണം. അത്രമാത്രം വൈവിധ്യപൂര്‍ണ്ണമായ രചനകളാണ് ശ്രീധരന്‍പിള്ള നിര്‍വഹിക്കുന്നതെന്നും അടൂര്‍ഗോപാല കൃഷ്ണന്‍ പറഞ്ഞു.
 
പല ഗവര്‍ണ്ണര്‍മാരും അനാവശ്യ വിവാദങ്ങള്‍കൊണ്ട് മാധ്യമങ്ങളില്‍ തല ക്കെട്ട് സൃഷ്ടിക്കുമ്പോള്‍ തന്റെ സര്‍ഗ്ഗാത്മക ജീവിതം കൊണ്ടാണ് ശ്രീധരന്‍പിള്ള മാധ്യമ വാര്‍ത്ത കളില്‍ ഇടം പിടിക്കുന്ന തെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുതിര്‍ന്നപത്രപ്രവര്‍ത്തകനും മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.  ശ്രീധരന്‍ പിള്ളയുടെ ലാളിത്യ ഭാവവും വിനയ പൂര്‍വ്വമായ പെരുമാറ്റവും തന്നില്‍ ആദരവ് വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 

ചെറുപ്പത്തിലേ രുപപ്പെട്ട സാമൂഹ്യാവബോധമാണ് എഴുത്തിലേക്ക് വഴിതെളിച്ച തെന്ന്
അനുമോദന ങ്ങള്‍ക്കു മറുപടിയായി  ശ്രീധരന്‍പിള്ള പറഞ്ഞു. പൊതു പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പ്രേരണയില്‍ രൂപപ്പെട്ട വായനാ ശീലമാണ് സാമൂഹ്യാവബോധ ത്തിനു വിത്തു പാകിയത്. സമൂഹത്തെ നയി ക്കേണ്ടത് ദിശാബോധ മില്ലാത്ത ആള്‍ക്കൂട്ടമാകരുതെന്നും പ്രബുദ്ധതയുള്ള സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കണമെന്നുമുള്ള അര്‍നോള്‍ഡ ് ടോയന്‍മ്പിയുടെ നിരീക്ഷണത്തോട് ഐക്യപ്പെട്ട മാനസിക നിലയിലേക്കെത്താന്‍ ചെറുപ്പത്തില്‍ തുടക്കമിട്ട വായന സംസ്‌കാരം കൊണ്ട ് സാധിച്ചുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 
 
പ്രസ്സ ്ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി സാനു, സിബി കാട്ടാമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രസ്സ് ക്ലബിന്റെ പുതിയ വര്‍ഷത്തെ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും പി. എസ്. ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു. പ്രസ്സ ് ക്ലബ്ബിന്റെ ഉപഹാരം അടൂര്‍ ഗോപാല കൃഷ്ണന്‍ ഗോവ ഗവര്‍ണ്ണര്‍ക്ക് സമ്മാനിച്ചു
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media