എക്സ്പോ; വനിത പവലിയന് തുറന്നു
ദുബൈ: ആഘോഷം നിറഞ്ഞ സംഗീതരാവിൽ എക്സ്പോ 2020ലെ വനിത പവലിയൻ തുറന്നു. എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹമന്ത്രിയുമായ റീം അൽ ഹാഷിമിയുടെ സാന്നിധ്യത്തിലാണ് എക്സ്പോയിലെ വനിത പവിലിയന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്. അൽ വസ്ൽ പ്ലാസയിൽ നടന്ന പരിപാടിയിൽ സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വനിതകളുടെ സംഭാവനകളും കഴിവുകളും അവതരിപ്പിക്കുന്ന പവിലിയൻ വനിത ശാക്തീകരണത്തിന്റെ
ആവശ്യകത വിളിച്ചറിയിക്കുന്നു. വനിതകൾ നേരിടുന്ന പ്രതിസന്ധികളും സ്ത്രീ സമത്വത്തിന്റെ
ആവശ്യകതയും പവിലിയൻ വരച്ചിടുന്നു. ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച പങ്കും പവിലിയനിൽ വിവരിക്കുന്നു. ആധുനിക കാലത്ത് സ്ത്രീകളുടെ അഭിവൃദ്ധി സമൂഹത്തെ മുഴുവൻ പുരോഗതിയിലേക്ക് നയിക്കാൻ പ്രാപ്തരാക്കുന്നതായി റീം അൽ ഹാഷിമി പറഞ്ഞു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡൻറ് ക്രിസ്റ്റീൻ ലഗാർഡും പങ്കെടുത്തു.