ജനുവരി ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് 
പണം പിന്‍വലിക്കുന്നതിന് നിരക്ക് ഉയരുന്നു


ദില്ലി: ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ച് നടത്താന്‍ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആണ് അധിക തുക ഈടാക്കുക. ഓരോ ബാങ്കുകളും ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എടിഎമ്മുകളില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ തന്നെ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ക്ക് ഇടപാടുകളുടെനിരക്ക് വര്‍ധിപ്പിക്കാം.

മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ഇനി പണം പിന്‍വലിക്കുന്നതിന് വളരെ ഉയര്‍ന്ന ഫീസ് തന്നെ നല്‍കേണ്ടി വരും. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, ആക്സിസ് ബാങ്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാല്‍ ആണ് അധിക തുക നല്‍കേണ്ടത്. ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ നിലവില്‍ നല്‍കുന്നത് ഉയര്‍ന്ന തുകയാണ് 20 രൂപ. ഇതിനു പകരം 21 രൂപ വീതമാണ് ഇനി ഈടാക്കുക. ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകള്‍ക്ക് അനുമതിയുള്ളതിനാല്‍ ആണിത്.


ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താം. പണം ഇടപാടുകളും, മിനി സ്റ്റേറ്റ്മന്റ് എടുക്കല്‍, ബാലന്‍സ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉള്‍പ്പെടെയാണിത്. അതേ സമയം. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകള്‍ ആണ് നടത്താന്‍ ആകുക. മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകള്‍ വരെ നടത്താം.

2021 ഓഗസ്റ്റ് ഒന്ന് മുതല്‍ വിവിധ ബാങ്കിങ് സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിരുന്നു. പണം ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും പണം ഇതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായും എല്ലാ കേന്ദ്രങ്ങളിലും ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media