ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക
 



തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍. ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

അതേസമയം, സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ ആശാ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്യുസിഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു.ആശാവര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എ വിജയരാഘവനും ഇന്നലെ ദില്ലിയില്‍ പരാമര്‍ശം നടത്തിയിരുന്നു 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media