പേരൂര്‍ക്കട ദത്ത് കേസ്; അനുപമ ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ആറുപേരെ എതിര്‍ കക്ഷികളാക്കിയാണ് അനുപമ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, അച്ഛനും അമ്മയും ഉള്‍പ്പെടെ ആറുപേരാണ് എതിര്‍ കക്ഷികള്‍ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.