ഈജിപ്തിൽ ഇരുനൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റു തുറന്ന് ലുലു ഗ്രൂപ്പ് .
എംഎ യൂസഫലിയുടെ നേതൃത്വത്തിലുളള ലുലു ഗ്രൂപ്പ് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഇരുന്നൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ലുലു ഗ്രൂപ്പിന് കീഴില്‍ ഈജിപ്തിലുളള മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്.കെയ്‌റോ അഞ്ചാം സെറ്റില്‍മെന്റിലെ പാര്‍ക്ക് മാളില്‍ ആണ് ലുലു പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്ത് സര്‍ക്കാരിലെ ആഭ്യന്തര വ്യാപാര പൊതുവിതരണ വകുപ്പ് മന്ത്രിയായ ഡോക്ടര്‍ അലി മൊസെഹ്ലി ഉദ്ഘാടനം ചെയ്തത് .
ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കേരളത്തിൽ തൃശൂരിലും കോട്ടയത്തും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നുണ്ട്. ഇത് കൂടാതെ തിരുവനന്തപുരത്ത് ലുലു മാള്‍ നിര്‍മ്മാണം നടക്കുന്നു. ബെംഗളൂരുവിലും ലഖ്‌നൗവിലും ലുലു മാളുകള്‍ ഒരുങ്ങുന്നുണ്ട്. പ്രവാസി മലയാളി വ്യവസായിയായ എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ്. 58,000ത്തോളം ജീവനക്കാര്‍ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 27,000ലധികം പേരും മലയാളികളാണ് .