കോവിഡ്: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേക്ക് മാറ്റി
കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ്്അംഗങ്ങളില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരമ്പര നീട്ടിയത്. ജൂലൈ 13 മുതല്‍ 17 വരെയായിരുന്നു പരമ്പര നടത്താന്‍ നിശ്ചയിച്ചിരുന്നത്. ലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍ഡ് ഫ്്‌ളവറിനും ഡാറ്റ അനലിസ്റ്റ് ജി.ടി. നിരോഷനുമാണ് കോവിഡ് ബാധിച്ചത്. കോവിഡ് ഡെല്‍റ്റ വകഭേതമാണ് ഇരുവരിലുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ശ്രീലങ്കന്‍ ടീം ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകും. മൂന്ന് വീതം 20-20 ഏകദിന മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കാനിരിക്കുന്നത്. ജൂലൈ 13നായിരുന്നു ആദ്യ ഏകദിന മത്സരം നടക്കേണ്ടിയിരുന്നത്.
ശ്രീലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുണ്‍ ഷനാകയാണ് നായകന്‍. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് കോച്ച്.